Latest News
Loading...

ബിജെപി ഭരണങ്ങാനം മണ്ഡലം നേതൃയോഗം നടത്തി




ബിജെപി ഭരണങ്ങാനം മണ്ഡലം നേതൃയോഗം  പനക്കപാലത്തു ചേർന്നു. മണ്ഡലം പ്രസിഡന്റ്‌  സരീഷ് പനമറ്റം, അധ്യക്ഷത വഹിച്ച യോഗം ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു. അടുത്ത ഒരു വർഷം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ adv എസ്.ജയസൂര്യൻ, ബിജെപി സംസ്ഥാന സമിതി അംഗം പി ജെ തോമസ്, സംസ്ഥാന കൗൺസിൽ അംഗം സോമശേഖരൻ തച്ചേട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സതീഷ് തലപ്പലം, ഷാനു വി എസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വി എസ് വിഷ്ണു, പ്രൊഫ.ജോസഫ് ടി ജോസ്, സജി തെക്കേൽ, സെബി പറമുണ്ടയിൽ, സുരേഷ് പി കെ തുടങ്ങിയവർ സംസാരിച്ചു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments