Latest News
Loading...

മലങ്കര കുടിവെള്ള പദ്ധതി അട്ടിമറിയ്ക്കെതിരെ സായാഹ്ന ധർണ്ണ




 പാലായിലേയും പരിസര പ്രദേശങ്ങളിലേയും 13 പഞ്ചായത്തുകളിലെ വീട്ടമ്മമാരുടെ പ്രതീക്ഷയായിരുന്ന ജൽജീവൻ മിഷൻ പദ്ധതിയുലൂടെ വീടുകളിൽ കുടിവെള്ളം എത്തേണ്ട പദ്ധതി സംസ്ഥാന സർക്കാർ വിഹിതം അനുവദിക്കാത്തതിനാൽ സ്തംഭിച്ച പദ്ധതി പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ ധർണ്ണ നീലൂരിൽ നടത്തി. 


പഞ്ചായത്തുകളിൽ നടപ്പിൽ വരുത്തേണ്ട കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല എന്നും അഴിമതിയും സ്വജനപക്ഷപാതവും ചെറുത്തു തോൽപ്പിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി പി സിന്ധു മോൾ പറഞ്ഞു. ബിജെപി പാലാ മണ്ഡലം പ്രസിഡൻ്റ് ബിനീഷ് ചൂണ്ടച്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം എൻ. കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സുമിത് ജോർജ്, സെബി പറമുണ്ട, ഡോ. ശ്രീജിത്ത്, മുരളിധരൻ നീലൂർ, അഡ്വ. ജി. അനീഷ് , റോജൻ ജോർജ്, സജി തെക്കൻ, നന്ദകുമാർ പാലക്കുഴ തുടങ്ങിയവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments