Latest News
Loading...

ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ്




ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ.  വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ സീറോ മലങ്കര ക്രമത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു കർദ്ദിനാൾ ക്ലീമിസ്.
മനുഷ്യർ ജീവിതത്തെകുറിച്ച് കർത്താവിനോട് ചേർന്ന് സ്വർഗത്തോട് ചേർന്ന് അന്വേഷിക്കുന്നവരാണ്. നമ്മുടെ സന്തോഷം പൂർണമാകുന്നത് ദൈവത്തിൽ എത്തുമ്പോഴാണ്. 





ജീവനും ജീവിതത്തിന്റെയും സംഗ്രഹത്തെകുറിച്ച് ആഴത്തിലും ആധികാരികതയിലും പഠിപ്പിക്കുന്നത് സ്വർഗമാണ്. മനുഷ്യൻ പൂർണമായി മഹത്വപ്പെടുന്നത് ദൈവിക പദ്ധതികളോട് ചേരുമ്പോൾ ആണ്.
ത്യാഗം, വേദന, രോഗം, ഒറ്റപ്പെടൽ, എന്നിവയുടെ മധ്യേ പുഷ്ടിപെട്ടവളാണ് വിശുദ്ധ അൽഫോൻസാ.നട്ട ഇടത്ത് പുഷ്ടിക്കാൻ ധൈര്യം കാണിച്ച വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ.


 വിശുദ്ധ അൽഫോൻസായെ ബഹുമാനിക്കുന്നത് അവളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിശുദ്ധിയോടെ ജീവിച്ചാണ്. വിശുദ്ധ അൽഫോൻസാ സ്വർഗ്ഗത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. സഹനത്തിൻറെ തീച്ചൂളയിലും തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി തിരിച്ചറിഞ്ഞവളാണ് വിശുദ്ധ അൽഫോൻസാ. ഓരോരുത്തരും ആയിരിക്കുന്ന സാഹചര്യങ്ങളിൽ നേരിടുന്ന ക്ളേശങ്ങളുടെ മധ്യേ നഷ്ടധൈര്യരാകാതെ ദൈവത്തെ മുറുകെപ്പിടിക്കുക. അങ്ങനെയുള്ളവർക്ക് ദൈവം മഹത്വം നല്കുമെന്നാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം നമ്മെ പഠിപ്പിക്കുന്നത് എന്നും കർദ്ദിനാൾപറഞ്ഞു.

 
 വിവിധ സമയങ്ങളിലായി ഫാ. അലക്സാണ്ടർ മൂലകുന്നേൽ, ഫാ. ജോസഫ് കടുപ്പിൽ, ഫാ. കുരിയാക്കോസ് വട്ടമുകളേൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. തോമസ് തോട്ടുങ്കൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോർജ് ഒഴുകയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. ഫൊറോനാപ്പള്ളി ചുറ്റി നടത്തുന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ഫാ. ജോസഫ് കോനൂകുന്നേൽ ജപമാല പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു. 
രാവിലെ 11.30 ന് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്കാബാവ കുർബാന അർപ്പിച്ച് സന്ദേശം നൽകും.  




ഭരണങ്ങാനത്ത് നാളെ

രാവിലെ 11.30 ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ. ജോസ് പുളിക്കൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഫാ. ജെയിംസ് ആണ്ടാശ്ശേരി, ഫാ. മാത്യു പനങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. 
രാവിലെ 5.30 - ഫാ. സെബാസ്റ്റ്യൻ നടുത്തടം, 
6.45 - ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, 
8. 30 - ഫാ. ചെറിയാൻ കുന്നയ്ക്കാട്ട്, 
10. 00 - ഫാ. തോമസ് കിഴക്കേൽ,
2. 30 - ഫാ. ബെന്നി കിഴക്കേൽ CST, 
4.00 - ഫാ. ജോസഫ് കൂവള്ളൂർ, 
5. 00 - ഫാ. വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര MST,   
7. 00 - ഫാ. ജേക്കബ് പുതിയാപറമ്പിൽ എന്നിവർ കുർബാന അർപ്പിക്കും 
6.15 ന് ജപമാലപ്രദക്ഷിണം ഫാ. ജോസഫ് പൊയ്യാനിയിൽ നേതൃത്വം നൽകും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments