വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ നവീകരിച്ച മദ്ബഹായുടെ കൂദാശ കര്‍മ്മം പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. തദവസരത്തില്‍ ബിഷപ്പ് എമരിറ്റസ് ജോസഫ് പള്ളിക്കാപറമ്പിലും സഹകാര്‍മ്മികനായി ഉണ്ടായിരുന്നു. രൂപതയുടെ വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് തുടങ്ങി നിരവധി വൈദികരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുത്തു.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സമര്‍പ്പിതരും വിശ്വാസികളും ആ പുണ്യ മുഹൂര്‍ത്തത്തിന് സാക്ഷികളായി. അല്‍ഫോന്‍സാമ്മയ്ക്ക് ഭരണങ്ങാനം നല്‍കുന്ന, പാലാ രൂപതനല്‍കുന്ന ഏറ്റവും വലിയ സമ്മാനങ്ങളില്‍ ഒന്നാണ് നവീകരിച്ച അള്‍ത്താര.
അള്‍ത്താര, ആരാധനയും പ്രാര്‍ത്ഥനയും കൃതജ്ഞതയും കൊണ്ടു നിറയുന്ന പുണ്യ സ്ഥലമാണെന്ന് ബിഷപ്പ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. നമ്മുടെ രൂപത യുടെയും സഭയുടെയും വലിയൊരു നിധിയാണ് അല്‌ഫോന്‍സമ്മയുടെ ജീവിതവും ഈ പുണ്യകുടീരവും . വാസ്തവത്തില് തുടരുന്ന ഒരു യാഥാര്‍ഥ്യമാണ്. ലോകാവസാനം വരെ ഈ പുണ്യ കുടീരം ഭരണങ്ങാനത്തുണ്ട്. ഈ പുണ്യകുടീരം ശിഷ്യന്മാര്ക്ക് ഈശോ നല്കിയതുപോലെയുള്ള ഒരു പ്രാതലാണ് അല്ലെങ്കില്‍ ആല്‍മീയ ഭക്ഷണമാണ്.
അല്‍ഫോന്‌സാമ്മയുടെ പുണ്യ കുടീരം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാനായില് പങ്കെടുക്കുമ്പോള്, കുമ്പസാരിക്കുമ്പോള് ഇവിടെ വരുന്നവര് ഒരു അലഭൂതകരമായ മീന്‍പിടുത്തം നടത്തുകയാണ്. ഇവിടുത്തെ ത്രോണോസ് അല്ലെങ്കില്‍ മദബഹ, ഐകണ്‍സ് അലഭൂതകരമായ കാര്യങ്ങളാണ്. രൂപതയിലെ ഏറ്റവും കൂടുതല് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന സ്ഥലമാണിത് കൂടുതല് വിശ്വാസികള്‍ കുമ്പസാരമെന്ന പരിശുദ്ധ കൂദാശ സ്വീകരിക്കനെത്തുന്ന സ്ഥലമാണ്. മൌന പ്രാര്‍ത്തനക്കും യാമ പ്രാര്‍ഥനയ്ക്കും പേരു കേട്ട ഭവനമാണിത്.
ത്രോണോസ് അല്ലെങ്കില്‍ മദബഹ, നമ്മുടെ സഭയുടെ സ്ലീവ, മര്‍ത്ത് മറിയത്തിന്റെയും അല്‍ഫോന്‌സാമ്മയുടെയും ഐക്കണുകള്‍, ബേസ്ഗസ്സാകള്‍ മദബഹ വിരി മനോഹരമായ ബേമ്മ, നമ്മുടെ കര്‍ത്താവിന്റെ, ക്രൂശിത രൂപം അല്‍ഫോന്‌സാമ്മയുടെ പുണ്യ കുടീരത്തോട് ചേര്‍ന്നു പ്രതിഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ നമ്മുടെ സഭയുടെ അടിസ്ഥാനപരമായ വിശ്വാസത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന നവീകരണമാണ് നടത്തിയത്.
ശുശ്രൂഷകള്‍ക്ക് തുടക്കത്തില്‍ ഷ്‌റൈന്‍ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഈ അതിസുന്ദരമായ മദ്ബഹായുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച എല്ലാവരെയും, പ്രത്യേകിച്ച് ആര്‍ട്ടിസ്റ്റ് സെബിന്‍, ഐക്കണുകള് വരച്ച ഫാ . സാബു എന്നിവരെയും അനുസ്മരിച്ചു. മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമാ കുരിശ് സീറോ മലബാര്‍ സഭയുടെ തനിമയുടെ വലിയ പ്രകാശനമാണ്. കര്‍ത്താവിന്റെ ക്രൂശിതരൂപം ഏറ്റവും അനുയോജ്യമായ വിധത്തില്‍ സര്‍വ്വവിധ അലങ്കാരങ്ങളോടുംകൂടി, ജനങ്ങള്‍ക്ക് തൊട്ടടുത്ത്‌നിന്നും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന വിധം അല്‍ഫോന്‍സാമ്മയുടെ കബറിടത്തോട് ചേര്‍ത്ത് സ്ഥാപിച്ചു. അത് ഒരു വലിയ അനുഗ്രഹമാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഈ ദൈവാലയം ഐക്യത്തിന്റെ ഭവനമായിത്തീരട്ടെ എന്നും ബിഷപ് ആശംസിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments