ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വര്‍ഗ്ഗ പ്രവേശനത്തിന്റെ 78-ാം പിറന്നാള്‍ ആഘോഷം ജൂലായ് 19 മുതല്‍ 28 വരെ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ 19-ാം തീയതി രാവിലെ 11.15 ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടി ഉയര്‍ത്തുന്നതോടെ ആരംഭിക്കും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടവും പാലാ രൂപത ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലും രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തിലും മറ്റ് വികാരി ജനറാള്‍മാരും സന്നിഹിതരായിരിക്കും.
ജൂലൈ 19 തുടങ്ങി 28 വരെയുള്ള തിരുനാള്‍ ദിവസങ്ങളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മോറന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് എമിരിറ്റസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ചങ്ങനാശ്ശേരി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം, കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് എമിരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍, അദിലബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, സീറോ മലബാര്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വിജയപുരം സഹായ മെത്രാന്‍ മാര്‍ ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, ചങ്ങനാശേരി അതിരൂപത മെത്രാന്‍ മാര്‍ സന്ദേശം നല്കും. തോമസ് തറയില്‍ സഹായ തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.
പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 28 ന് രാവിലെ പാലാ രൂപതാ ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. തുടര്‍ന്ന് 7 മണിക്ക് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കബറിടത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഇടവകദേവാലയത്തില്‍ അന്നുരാവിലെ 10.30 ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് എമിരിറ്റസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റാസ അര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും രാവിലെ 5.30, 6.45, 8.30, 10, 11.30, ഉച്ചകഴിഞ്ഞ് 2.30, 4, 5, 7 എന്നീ സമയങ്ങളിലായി ഒന്‍പത് വിശുദ്ധ കുര്‍ബ്ബാനകള്‍ തീര്‍ത്ഥാടനകേന്ദ്രം ദൈവാലയത്തിലുണ്ടായിരിക്കും. രാവിലെ 11.30 വിശുദ്ധ കുര്‍ബാന അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തിലായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15ന് ഭക്തിനിര്‍ഭരമായ ദീപക്കാഴ്ചകളുമായി ആയിരക്കണക്കിനു വിശ്വാസികള്‍ ജപമാല പ്രാര്‍ത്ഥനയും നടത്തും. ജൂലായ് 27-ാം തീയതി വൈകുന്നേരം 6.30-ന് ഇടവക ദൈവാലയത്തില്‍ നിന്നും അല്‍ഫോന്‍സാമ്മ ജീവിച്ച്, മരിച്ച മഠത്തിലേയ്ക്ക് ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം നടത്തും. വിന്‍സെന്‍ഷ്യന്‍ പ്രോവിന്‍ഷ്യല്‍ റവ. ഡോ. മാത്യൂ കക്കാട്ടുപിള്ളില്‍ വി.സി. തിരുനാള്‍ സന്ദേശം നല്‍കും.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് പള്ളി കമ്മറ്റി അംഗങ്ങളും ഷ്‌റൈനിലെ നൂറ്റിയൊന്നംഗ വോളന്ററ്റിയേഴസും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും, സാമൂഹ്യവിരുദ്ധരില്‍ നിന്നും സംരക്ഷണത്തിനും വേണ്ട എല്ലാ കാര്യങ്ങളും സിവില്‍ അധികാരികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സമ്പൂര്‍ണ്ണ സഹായം ലഭ്യമാക്കിയിട്ടുണ്ട്. തിരുനാളിനു ഒരുക്കമായി അല്‍ഫോന്‍സാമ്മയുടെ കബറിടത്തലേക്ക് വിവിധ ഇടവകകളിലേയും ഭക്തസംഘടനകളുടെയും നേത്യത്വത്തില്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി. തീര്ര്‍ത്ഥാടകരം സ്വീകരിക്കാനുള്ള എല്ലാ ഒരുക്കളും നടത്തിക്കഴിഞ്ഞു.
തിരുനാളിന് ഒരുക്കമായി ദൈവാലയത്തിന്റെ മദ്ബഹാ നവീകരിച്ചു കൂദാശ ചെയ്തു. നവീകരിച്ച അള്‍ത്താരയിലായിരിക്കും തിരുനാള്‍ ദിവസങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കുക. ഷ്‌റൈന്‍ റെക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫൊറോന വികാരി വെരി. റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട്. തീര്‍ത്ഥാടനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ഗര്‍വ്വാസിസ് ആനിത്തോട്ടം, വൈസ് റെക്ടര്‍ റവ. ഫാ. ആന്റെണി തോണക്കര എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments