ബിവറേജസ് കോർപ്പറേഷന്റെ മണിപ്പുഴയിലെ സൂപ്പർമാർക്കറ്റിൽ നിന്നും മദ്യം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി വിഷ്ണു റ്റി.എം (30) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ പല ദിവസങ്ങളിലായി കോട്ടയം കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ മാർക്കറ്റിൽ നിന്നും 60,000 രൂപ വിലവരുന്ന പല ബ്രാൻഡിലുള്ള മദ്യം ഹെൽമെറ്റ് ധരിച്ച് ഇതിനുള്ളിൽ കടന്ന് മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
മദ്യം മോഷണം പോയതായി കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയും, പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ ബൈക്കുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ സജീർ, സദക്കത്തുള്ള, എ.എസ്.ഐ അനിൽ, സി.പി.ഒ സത്താർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments