നാടിന്റെ സാമൂഹിക സാംസകാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബേബി കരീത്ര ഇനി ഓർമ്മകളിൽ. അരുവിത്തുറ പള്ളിയിലെ യോഗപ്രതിനിധിയും പാരിഷ് കൗൺസിൽ മെമ്പറുമായ ബേബി, അരുവിത്തുറ വൈ.എം.സി.എ യുടെ ഡയറക്ടർ ബോർഡ് അംഗവുമാണ്. തലപ്പലം പഞ്ചായത്ത് മെമ്പറായും തലപ്പലം സർവീസ് സഹകരണ ബാങ്ക് മെമ്പറായും ബേബി കരീത്ര സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വൈ.എം.സി.എ, ലയൺസ് ക്ലബ് എന്നീ സന്നദ്ധ സങ്കടനകളുടെ മുൻ പ്രസിഡന്റുമായിരുന്നു. രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. നാട്ടിലെ ഏതാവശ്യങ്ങളിലും എല്ലായിടത്തും ഓടിയെത്തുന്ന ബേബിയുടെ നിര്യാണം നാടിന് തീരാനഷ്ടമാണ്. ബേബി കരീത്രയുടെ പ്രിയപത്നി സെലിൻ ബേബി വൈ.എം.സി.എ പാലാ സബ്റീജിയൻ വിമൻസ് ഫോറം കൺവീനറുമാണ്.
സംസ്കാരം ഞായറാഴ്ച (14) 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മംഗളഗിരി വയമ്പുര് സെലിൻ ബേബി, മക്കൾ : എബിൻ ബേബി (യു.കെ), കെവിൻ ബേബി (വിദ്യാർഥി സെൻ്റ് ജോർജ് കോളജ്).
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments