അന്തീനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രദക്ഷിണവഴി പുനർനിർമ്മാണ ഫണ്ടിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു. മഹനീയ വ്യക്തികളുടെയും ഭക്തജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ P S ശാർങധരൻ പുത്തൻപുരയ്ക്കൽ നിന്ന് ദേവസ്വം പ്രസിഡൻ്റ് കെ.മനോജ് ആദ്യ സമർപ്പണം സ്വീകരിച്ചു. തുടർന്ന് നിരവധി ഭക്തർ സമർപ്പണം നടത്തി.
വൈസ് പ്രസിഡൻ്റ് K S പ്രവീൺ കുമാർ,ദേവസ്വം സെക്രട്ടറി V D സുരേന്ദ്രൻ നായർ, ജോ സെക്രട്ടറി R വിനോദ്, ട്രഷറർ B സതീശൻ, R ശശിധരൻ, MP രാമകൃഷ്ണൻ നായർ , വനിതാസമാജം പ്രസിഡൻ്റ് ബിജി മനോജ്, തുടങ്ങി കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും ഭാരവാഹികളും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments