Latest News
Loading...

കേരളത്തെ പഴിച്ച് അമിത്ഷാ. മറുപടിയുമായി മുഖ്യമന്ത്രി



കേരളത്തിന് ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ  രാജ്യസഭയില്‍ പറഞ്ഞു. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ദിനം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം എന്ത് ചെയ്തുവെന്നും അമിത് ഷാ  ചോദിച്ചു.



ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. പ്രതിരോധ സേനയുടെ മെഡിക്കല്‍ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ കൂടുതല്‍ സംഘങ്ങളെ അയക്കുമെന്നും നിത്യാനന്ദ റായ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജുലൈ 18 നും 23 നും 25 നും മുന്നറിയിപ്പ് നല്‍കി. ദുരന്തത്തിന് മുന്‍പ് അതിശക്തമായ മഴ പെയ്തു. ദുരന്ത സാധ്യത കണ്ട് തന്നെയാണ് എന്‍ഡിആര്‍എഫിന്റെ 9 സംഘങ്ങളെ അയച്ചത്. ഗുജറാത്തില്‍ നല്‍കിയ സൈക്ലോണ്‍ മുന്നറിയിപ്പിനെ അവര്‍ ഗൗരവത്തോടെ കണ്ടു. അവിടെ  ജീവഹാനി ഉണ്ടായില്ല. 



അതേസമയം പഴിചാരലിനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് എന്‍ഡിആര്‍എഫ് വന്നത്.  കാലാവസ്ഥാ മുന്നറിയിപ്പ് എല്ലാകാലത്തും ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ട്. ഓറഞ്ച് അലേര്‍ട്ടാണ് വയനാട്ടില്‍ നല്കിയത്. 115-204 റേഞ്ചില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ 48 മണിക്കൂറില്‍ 572 മില്ലി മീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്. അപ്പോള്‍ മുന്നറിയിപ്പ് നല്കിയിതിലും വളരെ കൂടതലാണിത്. ഒരു തവണ പോലും അപകടത്തിന് മുന്‍പ് റെഡ് അലേര്‍ട്ട് നല്കിയില്ല, അപകടശേഷം രാവിലെ 6നാണ് റെഡ് അലേര്‍ട്ട് നല്കിയത്. 29ന് ഉച്ചയ്ക്ക് നല്കിയത് പോലും ഓറഞ്ച് അലര്‍ട്ടാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ പച്ച അലര്‍ട്ടാണ് നല്കിയത്. കേന്ദ്ര ജലകമ്മീഷന്‍ ചാലിയാിലോ ഇരുവഴിഞ്ഞിയിലോ മുന്നറിയിപ്പ് നല്കിയില്ല. ഇതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments