Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം




മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുടെ അനുസ്മരണ സമ്മേളനവും, പുഷ്പാര്‍ച്ചനയും പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തില്‍ പൂഞ്ഞാറില്‍ നടത്തി. മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തിന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കല്‍ അധ്യക്ഷത വഹിച്ചു. 




കെപിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം തോമസ് കല്ലാടന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോമോന്‍ ഐക്കര, ജോര്‍ജ് സെബാസ്റ്റ്യന്‍, ടോമി മാടപ്പള്ളി, M C വര്‍ക്കി, പൂഞ്ഞാര്‍ മാത്യു, K K കുഞ്ഞുമോന്‍, അജിത് കുമാര്‍, C K കുട്ടപ്പന്‍, മേരി തോമസ്, മേരി മുതലകുഴിയില്‍, സണ്ണി കല്ലാറ്റ്, ബേബി അലക്‌സ്, സജി കൊട്ടാരം, ജോഷി പള്ളിപറമ്പില്‍, അഡ്വ. ബോണി മാടപള്ളി, ബേബി കുന്നിന്‍ പുരയിടം, രാജു ഇട്ടിക്കല്‍, സുനില്‍ പറയരുതോട്ടം,
ജെയിംസ്‌മോന്‍ വള്ളിയാംതടം തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണംനടത്തി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments