ഈരാറ്റുപേട്ട: തുടർച്ചയായ നാലാം തവണയും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആന്റോ ആന്റണി എം പി ഈരാറ്റുപേട്ടയിൽ നന്ദി പര്യടനം നടത്തി. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന് എതിരെ പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കരുത്ത് പകരുന്ന ജനവിധിയാണ് പത്തനംതിട്ടയിലെ ജനങ്ങൾ നൽകിയത് എന്ന് ആന്റോ ആന്റണി പറഞ്ഞു.
വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ കൂടുതൽ നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദിർ ജീലാനി പടിയിൽ വച്ച് പര്യടനം ഉദ്ഘാടനം ചെയ്തു. അഡ്വ. ജോമോൻ ഐക്കര, പി എച്ച് നൗഷാദ്, മജു പുളിക്കൻ, റാസി ചെറിയവല്ലം, അഡ്വ. വി എ മുഹമ്മദ് ഇല്ല്യാസ്, അനസ് നാസർ, വി എം സിറാജ്, സി ഡി മുഹമ്മദ് ഹാഷിം,കെ ഇ എ ഖാദിർ, കബീർ, റസിം മുതുകാട്ടിൽ, ഷിയാസ് സി സി എം, യഹിയ സലിം എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments