മദ്യത്തിൻ്റെ ലഭ്യത കുറക്കാൻ ഇടപെടേണ്ട സർക്കാർ കേവലം വഴിപാട് പോലെ പ്രവർത്തിക്കുന്ന സാഹചര്യമാണിന്നുള്ളതെന്ന് നിയമസഭാ മുൻ സ്പീക്കർ കൂടിയായ വി.എം സുധീരൻ പറഞ്ഞു. മയക്ക് മരുന്ന് മാത്രമാണ് ലഹരിയെന്നാണ് സർക്കാർ നിലപാട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുന്ന സർക്കാർ മദ്യത്തെ കുറിച്ച് പറയാറില്ല. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ ഭരണകൂടങ്ങൾക് കഴിയുന്നില്ല . മദ്യ ലഭ്യത തടയാൻ ബാധ്യതപെട്ട സർക്കാർ തന്നെയാണ് മദ്യത്തിൻ്റെ പ്രചാരകരും വക്താക്കളുമെന്നും വി.എം സുധീരൻ പറഞ്ഞു.
ജുഡിഷ്യറിയുടെ നിലപാടുകളെയും വി.എം സുധീരൻ വിമർശിച്ചു. ഭരണകൂടങ്ങൾ പരാജയപെടുമ്പോൾ ഇടപെടേണ്ട ജുഡിഷ്യറി ഫല പ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നം സുധീരൻ കുറ്റപെടുത്തി. ജനങ്ങളെ രക്ഷിക്കേണ്ട ഭരണകൂടവും, പരിരക്ഷിക്കേണ്ട ജുഡീ ഷ്യറിയും ഉത്തരവാദിത്വങ്ങൾ നിറവേറ്റാത്തപ്പോൾ പൗരൻമാർ ഉത്തരവാദിത്വമേറ്റെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും വി.എം. സുധീരൻ പറഞ്ഞു.
ഭരണങ്ങാനം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷതവഹിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സണ്ണി, കെ.സി.ബി.സി മദ്യവിരുദധ സമിതി രൂപതാ ഡയറക്ടർ fr ജേക്കബ് വെള്ളമരുതുങ്കൽ, തിടനാട് SHO ഹണി, ജെ ക്സി ജോസഫ്,സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ fr ജോൺ കണ്ണന്താനം, അലക്സ് കെ ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments