ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 10-ാം ക്ലാസ്സ് ,പ്ലസ്ടു തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ പഞ്ചായത്ത് മെമെന്‍റോ നൽകി ആദരിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനം കോട്ടയത്തിന്‍റെ നിയുക്ത എം പി ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെസ്പ്രസിഡൻ്റ് ബിനു ജോസ് തൊട്ടിയിൽ സ്വാഗതം ആശംസിച്ചു.
ഉഴവൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ , ഉഴവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ന്യൂജൻ്റ് ജോസഫ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു പി ബെന്നി വാർഡ് മെമ്പർമാരായ ജെസീന്ത പൈലി, സുരേഷ് വിടി,ഏലിയാമ്മ കുരുവിള,മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, അസി. സെക്രട്ടറി സുരേഷ് കെ ആർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സെക്രട്ടറി സുനിൽ എസ് കൃതജ്ഞത അർപ്പിച്ചു . ഉന്നത വിജയം നേടുന്നതിനൊപ്പം കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കണമെന്നും അത് ജീവിത വിജയത്തിന് പ്രയോജനപ്പെടുത്തണമെന്നും പത്രവായനയ്ക്കും വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തകൊണ്ട് നിയുക്ത എം പി ഫ്രാൻസിസ് ജോർജ്ജ് കുട്ടികളെ ഓർമ്മിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments