പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും പദ്ധതി ഫണ്ട് നഷ്ടപ്പെടുത്തിയ ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരായും യു.ഡി.എഫ്. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് പ്രകടനവും കൂട്ട ധർണയും നടത്തി.
ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബിന്നി ചോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാർട്ടിൻ കോലടി മുഖ്യപ്രഭാഷണം നടത്തി. ആർ.സജീവ്, സിബി അഴകൻ പറമ്പിൽ ,ജോസ് വടക്കേക്കര , എം.പി. കൃഷ്ണൻ നായർ , ജോസ് പ്ലാശനാൽ,ലാലി സണ്ണി, പി.കെ.ബിജു, സിബി ചക്കാലക്കൽ, ബിന്ദു ബിനു, റീത്ത ജോർജ് , ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ധർണക്കു മുമ്പായി ടൗണിൽ നിന്നും പഞ്ചായത്ത് ഓഫീസ് പിടിക്കലേക്ക് പ്രകടനവും നടത്തി. ബിനു വള്ളോം പുരയിടം , അപ്പച്ചൻ മൈലക്കൽ, മാത്യു പൂവേലിൽ, രാജൻ കുളങ്ങര, ടോം കോഴിക്കോട്ട്, സണ്ണി വി. സക്കറിയ, ജോയി കറിയനാൽ , ജയ്സൺ പ്പാക്കണ്ണി ക്കൽ, ആന്റണി ഞാവള്ളി ,തോമസ് കാവുംപുറം,സെബാസ്റ്റ്യൻ പോണാട്ടുകുനേൽ , ബിന്ദു സതീഷ് , തുടങ്ങിയവർ നേതൃത്വം നല്കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments