മാങ്ങാനം ട്രാഡ കാവല്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലാ മുന്‍സിപ്പാലിറ്റി ഒന്നാം വാര്‍ഡ് പരുമല സ്‌നേഹാലയം ഹാളില്‍ പരിപാടിയുടെ ഭാഗമായി നടന്ന യോഗത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ അധ്യക്ഷത വഹിച്ചു.
കുട്ടികളിലെ ലഹരി ഉപയോഗ പ്രതിരോധനം മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ബെന്നി സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. സ്‌നേഹലയം മദര്‍ സി. ജോസ്മിത, ട്രാഡ അഡ്മിനിസ്‌ട്രേറ്റര്‍ കോശി മാത്യു, കാവല്‍ പ്രോഗ്രാം സ്റ്റാഫിസ് ആയ ട്രീസ ടി, ലെയാ സൂസന്‍, ആശാവര്‍ക്കര്‍, സിഡിഎസ് അംഗം ഓമന, യൂത്ത് ലീഡര്‍ നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments