സൈൻ സൊസൈറ്റി എറണാകുളത്തിന്റെയും,തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മൂന്നു ലക്ഷത്തോളം രൂപയുടെ പഠനോപകരണം വിതരണം നടത്തി, തലപ്പലം ശ്രീകൃഷ്ണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സൈൻ സൊസൈറ്റി സെക്രട്ടറി രൂപേഷ് ആർ മേനോൻ അധ്യക്ഷത വഹിച്ചു,
റബർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു, വാർഡ് മെമ്പർമാരായ ചിത്രാ സജി,സുരേഷ് പി കെ, സതീഷ് തലപ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു, സൈൻ സൊസൈറ്റി നടത്തുന്ന പുതിയ സംരംഭങ്ങളായ അടുക്കള നിറക്കൽ ( ഗൃഹോപകരണങ്ങളുടെ വിതരണം ) വനിതകൾക്ക് സ്കൂട്ടർ വിതരണം, തയ്യൽ മിഷൻ വിതരണം, യുവജനങ്ങൾക്ക് ലാപ്ടോപ്പ് വിതരണം, തുടങ്ങിയവടെ രജിസ്ട്രേഷനും നടന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments