മഴവെള്ളം നിറഞ്ഞു നിൽക്കുന്ന കുഴികൾ ടാർ ചെയ്തു റോഡ് അറ്റകുറ്റ പണി ചെയ്യാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പൂഞ്ഞാർ പഞ്ചായത്ത് ഏഴാം വാർഡിൽ പനച്ചിപ്പാറ വളതൂക്ക് റോഡിൽ കാവുംകടവ് പാലത്തിനു സമീപമാണ് വെള്ളം നിറഞ്ഞു കിടക്കുന്ന ഗട്ടറിൽ ടാർ ചെയ്യാൻ കരാറുകാരൻ ശ്രമിച്ചത്. വെള്ളക്കെട്ടിൽ
ടാർ ചെയ്യേണ്ടതില്ല എന്ന് നാട്ടുകാർ ആവശ്യപെട്ടെങ്കിലും തങ്ങളെ ഏല്പിച്ച ജോലി പൂർത്തിയാക്കും എന്ന നിലപാടായിരുന്നു കരാറുകാർക്ക്. നാട്ടുകാർ പണി തടഞ്ഞതിനെ തുടർന്ന് ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കെ സി, അഖിൽ പി എ, കോൺഗ്രസ് പ്രസിഡന്റ് ചാർളി അലക്സ്,
എബി ലൂക്കോസ് തുടങ്ങിയവർ ഇടപെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, മെമ്പർ കെ ആർ മോഹനൻ നായർ എന്നിവരുമായി ചർച്ച നടത്തി. റോഡിൽ വെള്ളം ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ടാറിങ് ജോലികൾ ചെയ്യുകയുള്ളൂ എന്ന് ഉറപ്പ് നൽകിയ ശേഷം ആണ് നാട്ടുകാർ പിൻവാങ്ങിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments