Latest News
Loading...

സര്‍ക്കാര്‍ സഹകരണ പെന്‍ഷന്‍കാരെ വഞ്ചിക്കുന്നു.




കേരള സര്‍ക്കാര്‍ സഹകരണമേഖലയില്‍ കാലങ്ങളായി പെന്‍ഷന്‍ വര്‍ദ്ധനവ് അനുവദിക്കാതെയും ഡി.എ. അനുവദിച്ച് നല്‍കാതെയും മിനിമം പെന്‍ഷനും മെഡിക്കല്‍ അലവന്‍സും വര്‍ദ്ധിപ്പിക്കാതെയും പെന്‍ഷന്‍കാരെ വഞ്ചിക്കുകയാ ണെന്ന് പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സ്വാമിനാഥന്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ വര്‍ദ്ധ നവിന് കമ്മറ്റിയെ നിയമിക്കാന്‍ ഹൈക്കോടതിയില്‍ പോയി ഉത്തരവ് വാങ്ങി പരിഷ്‌കരണ സമിതിയെ നിയമിച്ചിട്ട് കാലങ്ങളായി. കാലാവധി സമിതിക്ക് നീട്ടി നല്‍കുന്നതല്ലാതെ തീരുമാനമില്ല. ഇതിനിടയില്‍ പെന്‍ഷന്‍ ഫണ്ട് മൊത്തത്തില്‍ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു സ്റ്റേ വാങ്ങേണ്ടിവന്നു. അടിയന്തിരമായി വര്‍ദ്ധനവ് അനുവദി ക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എന്‍. സ്വാമിനാഥന്‍ പറഞ്ഞു.





വി.എം. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജനറല്‍ സെക്ര ട്ടറി എന്‍. സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ്. മുന്‍ ജനറല്‍ സെക്ര ട്ടറി അശോകന്‍ കുറുങ്ങപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷണ്‍മുഖന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ഫിലിപ്പ്, സെക്രട്ടറി ശിവരാമന്‍ നായര്‍, എന്‍.കെ. സെബാസ്റ്റ്യന്‍, കെ.എന്‍. സുഭാഷ്, റ്റി.ഒ. തോമസ്, ജയിംസ് അഗസ്റ്റിന്‍, ആര്‍. രഘുനാഥന്‍ നായര്‍, ലാലി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. ചാള്‍സ് ആന്റണി സ്വാഗതവും ഇമ്മാനുവല്‍ ജോസഫ് നന്ദിയും പറഞ്ഞു.





കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസ്സോസിയേഷന്‍ പാലാ യില്‍ ചേര്‍ന്ന താലൂക്ക് പൊതുയോഗം പുതിയ താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇമ്മാനുവല്‍ ജോസഫ് (താലൂക്ക് പ്രസിഡണ്ട്), ആര്‍. രഘുനാഥന്‍ നായര്‍, വി.റ്റി. ജോണ്‍ (വൈസ് പ്രസിഡന്റുമാര്‍), ജയിംസ് അഗസ്റ്റിന്‍ (താലൂക്ക് സെക്രട്ടറി), പി.ആര്‍. തങ്കപ്പന്‍, സാലി യമ്മ മാത്യു (ജോയിന്റ് സെക്രട്ടറിമാര്‍), പി.റ്റി. തോമസ് (ട്രഷറര്‍), താലൂക്ക് കമ്മറ്റി അംഗങ്ങ ളായി മാനുവല്‍ എം.എം., വിശ്വനാഥന്‍ ലക്ഷ്മി നിവാസ്, ആഗസ്തി പി.എ., പോള്‍ ജോസഫ്, അബ്രഹാം സ്റ്റീഫന്‍, ജോഷി ജോണ്‍, പി.കെ. ദിനകരന്‍ നായര്‍, ഷീലാ സി. എന്നിവരെയും ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി റ്റി.ഒ. തോമസ്, സണ്ണി ഫിലിപ്പോസ്, ഷാജി കെ.ജി., പി.വി. ജോര്‍ജ്, മാത്തച്ചന്‍ മാത്യു, എം.വി. ശശികുമാര്‍, ലാലി മൈക്കിള്‍, ജയിംസ് അഗസ്റ്റിന്‍ എന്നി വരെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി ചാള്‍സ് ആന്റണി, വിന്‍സ് ഫിലിപ്പ്, വി.എം. മാത്യു, കെ.യു പരീത് കണ്ണ്, കെ.ബി. സാബു എന്നിവരെയും തിരഞ്ഞെടുത്തു.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments