പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്രയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹരിത പെരുമാറ്റചട്ടങ്ങൾ പാലിച്ചു കൊണ്ടാണ് കുട്ടികളെ വരവേറ്റത്. നവാഗതരെ പൂക്കൾ നൽകി സ്വാഗതം ചെയ്തു. തുടർന്നു നടന്ന സമ്മേളനം പാറത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു മോഹനൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, സ്കൂൾ മാനേജർ റവ. ഡോ. ജിയോ കണ്ണൻകുളം CMI, പി. ടി. എ പ്രസിഡന്റ് സിജോ മൊളോപ്പറമ്പിൽ, പൂർവ്വാധ്യാപിക ശ്രീമതി ലീലാമ്മ ജോബ് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് എടനയിലയിൽ മധുരപലഹാരം വിതരണം ചെയ്തത് ഒരു പുതിയ അനുഭവമായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments