മലയാള കാല്പനിക ഭാവനയെ നവീകരിച്ച കവിയായിരുന്നു പാലാ നാരായണൻ നായർ എന്ന് കവിയും എം.ജി.യൂണിവേഴ്സിററി മുൻ രജിസ്ട്രാറുമായ ഡോ.രാജുവള്ളികുന്നം.
വള്ളത്തോൾക്കവിതയിലൂടെ സ്വായത്തമായ ഭാവഗീതത്തെ നവീകരിക്കുകയായിരുന്നു പാലാ തന്റെ കവിതകളിലൂടെ. പാലായെ ഇതുവരെ ആരും ശരിയായ രീതിയിൽ വിലയിരുത്തിയിട്ടില്ല. .
മഹാകവി പാലായുടെ പതിനഞ്ചാം ചരമവാർഷിക ത്തോടനുബന്ധിച്ച് സഹൃദയ സമിതി യുഗം പാലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പാലാ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹൃദയസമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു.മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി കെ ഫ്രാൻസിസ്,രാജ്മോഹൻ നായർ മുണ്ടമററം, പി.ആർ.വേണുഗോപാൽ രവി പാലാ, മധുസൂദനൻ, ശിവദാസ് പുലിയന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കവിയരങ്ങിൽ ഡോ.പി.എൻ.രാഘവൻ, ചാക്കോ സി പൊരിയത്ത്,ജോണി പ്ളാത്തോട്ടം, വിനയകുമാർ, രാഗേഷ് മോഹൻ, രാജു അരീക്കര,രവിനെടിയാമററം, സുഷമരവീന്ദ്രൻ ആർ.കെ.വള്ളിച്ചിറ ജോസാന്റണി തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments