പാലാനഗരസഭാ തല പ്രവേശനോത്സവം ളാലം ഗവ.എൽ.പി സ്കൂളിൽ നഗരസഭാ ചെയർമാൻ ഷാജു വിതുരുത്തൻ ഉദ്ഘാടനം ചെയ്തു. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നുണ്ടെങ്കിൽ അത് നമ്മുടെ എല്ലാം ബാലൃകാലംതന്നെയാണ്. പഠിക്കുമ്പോൾ അറിഞ്ഞിരുന്നില്ല.ഇതിലും വലിയ പാഠങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നു.അന്ന് പോകാൻ തോന്നാത്ത സ്ഥലങ്ങളിൽ ഏറ്റവും മനോഹരമായ ഒരിടം വിദ്യാലയം തന്നെയാണ്. ജീവിതത്തിലെ ഓരോ ഓർമ്മപ്പെടുത്തലുകളാണ് മുന്നോട്ടു പോകുന്തോറും നമ്മെ നയിക്കുന്നത്..
ആദൃമായി സ്കൂൾ മുറ്റത്ത് നിന്നു കരഞ്ഞിരുന്ന നമ്മൾ തന്നെ ആണ് ആ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ തേങ്ങുന്നതും.. എല്ലാം ഇന്ന് ഒരു ഓർമ്മകൾ മാത്രം ഒരുപാട് നല്ല നിമിഷങ്ങളിൽ കൂടി കടന്നു പോകുമ്പോൾ ആദ്യ അക്ഷരമുറ്റം എല്ലാ കുഞ്ഞുമക്കൾക്കും നല്ലൊരുഅനുഭവമായി മാറും എന്ന് ഷാജു വി തുരുത്തൻ അഭിപ്രായപെട്ടു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസ്സിക്കുട്ടി മാത്യു, വാർസ് കൗൺസിലർ ജോസിൻ ബിനോ, ഹെസ് മിസ്ട്രസ് സുനിത, രക്ഷകർത്താക്കൾ, അദ്യാപകർ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കൊടിതോരണങ്ങളാലും, ബലൂൺ കൊണ്ടും സ്കൂൾ അലങ്കരിച്ചു., വാദ്യമേളം പ്രവേശനോത്സവത്തിന് കൊഴുപ്പേകി.
കടയം ഗവ. LP സ്കൂളിൽ ഷാജു വി തുരുത്തൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, എച്ച്.എം ബിന്ദു, രൺദീപ് മീനാഭവൻ, മീനു ചാൾസ് ,അനീഷ് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments