പാലാ നഗരസഭ സ്റേറഡിയത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായുള്ള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 7 കോടി രൂപയുടെ പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾക്കാണ് ബജറ്റ് വിഹിതം ലഭ്യമായിട്ടുള്ളത്.
സിന്തറ്റിക്ക് ട്രാക്ക് , ഗ്രീൻഫീൽഡ് , ഗ്യാലറി, റൂഫിംഗ്, പെയിൻ്റിഗ് തുടങ്ങിയ വർക്കുകൾക്കായുള്ള ഭരണാനുമതിയും ഡി.പി.ആറുo ലഭ്യമായിട്ടുണ്ട്. വിശദമായ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി കൂടി (ടി.എസ്) ലഭ്യമായാലുടൻ തന്നെ ടെണ്ടർ നടപടികളിലേയ്ക്ക് നീങ്ങും. സ്പോർട്സ് എൻജിനീയറിംഗ് വിഭാഗം അധികൃതരുമായി ഇതുസംബന്ധിച്ച് വിശദമായ ചർച്ച നടത്തി.
സ്‌റ്റേഡിയത്തിൽ ചെയർമാൻ ഷാജു വി തുരുത്തൻ ,വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ തോമസ് പീറ്റർ,കേരളാ സ്പോട്സ് ഫൗണ്ടേഷൻ മനോജ് അസി.എക്സി.എൻജിനീയർ അഭിജിത്ത്, അസി.എൻജിനീയർ വിഷ്ണു തുടങ്ങിയവർ സന്ദർശനം നടത്തി .
ആറുമാസത്തിനകം പണികൾ പൂർത്തിയാക്കുവാനാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. 7 കോടി രൂപാ ഫണ്ട് അനുവദിക്കാൻ മുൻകൈ എടുത്ത സർക്കാരിനും മുഖ്യമന്ത്രി ക്കും, ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, മന്ത്രി റോഷി അഗസ്റ്റ്യൻ എന്നിവർക്ക് നന്ദി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments