ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീത് അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി പി താഹിറ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ എസ് ഷരീഫ്, വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ, പി ടി എ പ്രസിഡണ്ട് തസ്നീം കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. സംഗീത അധ്യാപിക സ്വപ്നനാഥ് വിദ്യാർത്ഥിനികളായ പാർവണ, നെഹ്റാന എന്നിവർ ഗാനങ്ങൾ ആലപിച്ചു. അഞ്ചാം ക്ലാസ് മുതൽ 251 കുട്ടികൾ പുതുതായി പ്രവേശനം നേടി.
പുതുതായി സ്കൂളിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ മാനേജ്മെൻ്റും സ്റ്റാഫും ചേർന്ന് പുതിയ സ്കൂൾബാഗ് കുട ഇൻസ്ട്രുമെൻ്റ് ബോക്സ് തുടങ്ങിയവ സമ്മാനമായി നൽകി. നിർധനരായ വിദ്യാർഥിനികളെ കണ്ടെത്തി മുപ്പതു വിദ്യാർഥിനികൾക്ക് മാസംതോറും 1000 രൂപ പഠനസഹായം നൽകുന്ന നൂതന പദ്ധതി ഈ വർഷം ആരംഭിച്ചതായി മാനേജർ പ്രൊഫസർ എം കെ ഫരിത് അറിയിച്ചു. രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെ കുറിച്ച് അധ്യാപകൻ മുഹമ്മദ് ലൈസൽ രക്ഷിതാകൾക്കായി ക്ലാസ് നയിച്ചു.
12.30.ന് പരിപാടികൾ സമാപിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments