വായനാ ദിനചാരണത്തിന്റെ ഭാഗമായി പാലാ MGGHSS സ്കൂളിൽ പ്രത്യേക അസംബ്ലി യും വായനാ ദിനാഘോഷവും നടത്തി. ഈ മീറ്റിംഗിൽ HM in Charge ശ്രീകല ഉത്ഘാടനം നിർവഹിച്ചു. സ്കൂളിലെ അദ്ധ്യാപകൻ സുനിൽ കെ. റ്റി സാർ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിലേക്ക് സംഭാവന ചെയ്തു.
കുട്ടികൾ വായനാ കാർഡ് നിർമിച്ചു അവതരിപ്പിച്ചു. കൂടാതെ പോസ്റ്റർ രചനാ മത്സരം നടത്തി. പ്രവർത്തങ്ങൾ ഒരു ആഴ്ച്ച കാലത്തേക്ക് നടപ്പിലാക്കുമെന്നും ഇത് കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാനും താല്പര്യം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതി ആണെന്നും ശ്രീകല ടീച്ചർ അറിയിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments