മേലുകാവ് സി. എം. സ്. ഹയർസെക്കന്ററി സ്കൂളിൽനിന്ന് 2023-24 അദ്ധ്യയനവർഷം എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും 2024-25 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോത്ഘാടനവും സി. എം. സ്. ഹയർസെക്കന്റ്റെറി സ്‌കൂൾ ലോക്കൽ മാനേജർ റെവ. ജോസഫ് മാത്യു അച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു.
സി. എസ്. ഐ. ഈസ്റ്റ് കേരള ഡയോസിസ് സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ ശ്രീമതി ജെസ്സി ജോസഫ് മുഖ്യാഥിതി ആയിരുന്നു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു സോമൻ അവാർഡ് ദാനം നിർവഹിച്ചു. കൂടാതെ ശ്രീമതി ഷിമി സിസി പോൾ (പ്രിൻസിപ്പൽ), ശ്രീമതി മിനിമോൾ ദാനിയേൽ(HM) ജനപ്രതിനിധികൾ, പി. റ്റി. എ. പ്രതിനിധികൾ, സഭാ പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments