Latest News
Loading...

അപകടത്തിൽ മരിച്ചത് വാളകം സ്വദേശി. അമിതവേഗം ജീവനെടുത്തു




ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈ ക്ക് യാത്രികൻ മരിച്ചു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18) ആണ് മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്.




ബൈക്കിൻ്റെ അമിതവേഗമാണ് യുവാവിന്റെ ജീവൻ കവർന്നത്. ഇറക്കവും വളവും ഉള്ള റോഡിൽ പിക്കപ് ജീപ്പിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് നേരെ ബസിന് മുന്നി ലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിനെ മറികടന്നശേഷം ബൈക്ക് വെട്ടിച്ചുമാറ്റാനു ള്ള സമയം ലഭിക്കുംമുൻപ് ബസിൽ ഇടിക്കുകയായിരുന്നു





അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ചെറിയൊരു വളവിലാണ് ബൈക്ക് ജീപ്പി നെ മറികടന്നത്. ബസിലെ സിസിടിവിയിൽ നിന്നുള്ള അപകടദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments