പാലാ : മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന മീനച്ചിൽ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പുതിയ വർഷത്തേക്കുള്ള മെമ്പർഷിപ്പിൻ്റെ വിതരണോദ്ഘാടനം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ആദ്യകാല പ്രസിഡൻ്റും എംഎൽഎ യുമായ ശ്രീ മാണി സി കാപ്പൻ നിർവഹിച്ചു.
പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബെന്നി മൈലാടൂർ, കെ. കെ.രാജൻ,ബൈജു കൊല്ലംപറമ്പിൽ,ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ,വിനയകുമാർ മാനസ,പരമേശ്വരൻ പുത്തൂർ, ആർ.വിജി എന്നിവർ പങ്കെടുത്തു.
ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം ഓഗസ്റ്റ് മാസം നടക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments