പാലാ മരിയാസദനം പാലാ ജനമൈത്രി പോലീസ് പാലാ എക്സൈസ് വകുപ്പ് പാലാ എന്നിവരുടെ സംയൂക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണം സംഘടിപ്പിച്ചു.
പാലാ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടി പാലാ മുൻസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തൻ ഉൽഘാടനം ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജെക്സി ജോസഫ് ദിനചാരണവുമായി ബന്ധപ്പെട്ട വിഷയവതരണം നടത്തി സംസാരിച്ചു. മേലുകാവ്മറ്റം സെന്റ് തോമസ് ഇടവക വികാരി ബഹുമാനപ്പെട്ട ഡോക്ടർ. ഫാദർ ജോർജ് കാരംവെലിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും പാലാ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഇൻസ്‌പെക്ടർ ബിനോയ് തോമസ് പരിപാടിയുടെ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു.
പരിപാടിയിൽ കടനാട് പഞ്ചായത്ത് പ്രിസിഡന്റ് ശ്രീമതി ജിജി തമ്പി, പാലാ മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സാവിയോ കാവുകാട്ട് എന്നിവർ ആശസകൾ അറിയിച്ചു സംസാരിച്ചു. പരിപാടിയിൽ സർവീസിൽ നിന്നും വിരമിക്കുന്ന പാലാ സബ് ജയിൽ സുപ്പീരിന്റിന്റെണ്ട് . സി.ഷാജി, പാലാ ജനമൈത്രി പോലീസ് എസ്ഐ. . സുദേവ്.എസ്. എന്നിവരെ പ്രത്യകം ആദരിച്ചു.
മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം ആശംസിക്കുകയും അലീന ജോബി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments