കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെസംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു.
ഏറെക്കാലം ബി.ജെ.പിയുടെ കരൂർ പഞ്ചായത്ത് ജനറൽസെക്രട്ടറിയായും പഞ്ചായത്ത് കൺവീനറായും കരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും പോണാട് കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ്സ് (ബി) യുടെ പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായും കോട്ടയം ജില്ലയിൽകെ റ്റി യു സി (ബി) യുടെ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ച് വരവെയാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.
അടിസ്ഥാന വർഗ്ഗ തൊഴിലാളികളുടെ ഉന്നതിയ്ക്കായി പ്രവർത്തിയ്ക്കുക എന്നതാണ് തൻ്റെ ലക്ഷ്യം എന്ന്..... പറഞ്ഞു. പാലാ പോണാട് മാഞ്ചേരിൽ പരരേതരായ കൃഷ്‌ണൻ നായർ ശ്യാമളാ ദമ്പതികളുടെ മകനാണ് i 4 u റിപ്പോർട്ടർ സന്ധ്യാ മനോജാണ് ഭാര്യ. അനന്ദു, ദേവകി, അദ്രഥി എന്നിവർ മക്കളാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments