ഈരാറ്റുപേട്ടയില്‍ ലോട്ടറി കടയില്‍ നിന്നും മോഷണം നടത്തിയ സംഭവത്തില്‍ സഹോദരങ്ങളായ പ്രതികള്‍ പിടിയില്‍. നെടുങ്കണ്ടം കാന്തിപ്പാറ ഒറ്റപ്ലാക്കല്‍ അനന്തു (24), സഹോദരന്‍ അനൂപ് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ബലിപെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച രാവിലെയാണ് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി സ്റ്റോപ്പില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. കടയുടെ പിന്‍ഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറിയും പണവും മോഷണം പോയിരുന്നു.
പ്രതികളില്‍ ഒരാളായ അനന്തു ഈരാറ്റുപേട്ട കടുവാമൂഴിയിലാണ് താമസം. ലോട്ടറി കച്ചവടക്കാരന്‍ കൂടിയായ അനന്തു മോഷണം നടത്തിയ കടയില്‍ നിന്നും ലോട്ടറി വാങ്ങി വില്‍പ്പന നടത്തിയിരുന്ന ആള്‍ കൂടിയാണ്. കടയിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി നാട്ടിലുള്ള അനിയനെ വിളിച്ചു വരുത്തിയായിരുന്നു മോഷണം.
മോഷണത്തെ തുടര്‍ന്ന് മുങ്ങിയ അനന്തുവിനെ നേരത്തേ പിടികൂടിയിരുന്നു. അനൂപിനെ ഇന്നലെയാണ് പിടികൂടിയത്. ഈരാറ്റുപേട്ട എസ് എച്ച് സുബ്രഹ്‌മണ്യന്‍ പി എസ് , സബ് ഇന്‍സ്‌പെക്ടര്‍ ജിബിന്‍ തോമസ് , സിപിഒമാരായ ജോബി ജോസഫ് , ജോസ് സ്റ്റീഫന്‍, രഞ്ജിത്ത് , ജോഷി മാത്യു എന്നിവ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments