പാലായിൽ ഭൂരിപക്ഷം കൂടുമെന്ന് മാണി സി കാപ്പൻ എം എൽ എ . ഈ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ്. പാലായിൽ ചിലർ സ്ഥാനമാനങ്ങൾ രാജിവയ്ക്കും എന്ന് പറഞ്ഞിരുന്നു. അവർ രാജിവയ്ക്കാമോ എന്ന് കണ്ടറിയണം.
കേരള ജനത ആത്മാർത്ഥമായി വോട്ട് ചെയ്തു. മുൻമന്ത്രി കെ എം മണി നടത്തിയ വികസന പ്രവർത്തനങ്ങളിൽ ഒന്നുപോലും ഞാൻ എതിര് നിന്നിട്ടില്ല. പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാനാണ് എൽഡിഎഫും കേരള കോൺഗ്രസും ശ്രമിച്ചിട്ടുള്ളത്. എംപി കൂടി ശ്രമിച്ചാൽ പുതിയ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുവാൻ സാധിക്കും. വികസനം നശിപ്പിക്കുന്ന പ്രവണതകൾ ഒഴിവാക്കണം.
വികസനവിരോധം ജനം തിരിച്ചറിഞ്ഞതാണ് വോട്ടിൽ പ്രതിഫലിച്ചത്. യുഡിഎഫിലേക്ക് തിരിച്ചുവരുവാനുള്ള ചർച്ച ജോസ് ഭാഗം നേരത്തെ തുടങ്ങിയതാണ്. എന്തുതന്നെയായാലും പാലാ വിട്ടുതരില്ല എന്നും എംഎൽഎ മാണി സി.കാപ്പൻ പ്രതികരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments