പാല ളാലം മേരീസ് എൽപി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി വാർഡ് കൗൺസിലർ ബിജി ജോജോ ഉദ്ഘാടനം നിർവഹിച്ചു. പാലാ ലാളം സെന്റ് മേരീസ് എൽപി സ്കൂളിലെ പ്രവേശനോത്സവം കുട്ടികൾക്ക് പുതുമയുള്ളതായിരുന്നു. പുതിയതായി വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെ തങ്ങളുടെ പേര് എഴുതിയ കിരീടവും അണിയിച്ച് പൂവും നൽകിയാണ് അധ്യാപകർ സ്വീകരിച്ചത്
പ്രവേശനോത്സവം യോഗത്തിൽ സ്കൂൾ മാനേജർ ഫാ ജോസഫ് തടത്തിൽ അധ്യക്ഷനായിരുന്നു . സ്കൂൾ ഹെഡ്മി ട്രസ് സിസ്റ്റർ ലിൻസ് J ചീരാൻകുഴി പിടിഎ പ്രസിഡൻറ് ജോഷിബാ ജെയിംസ് ,അധ്യാപക പ്രതിനിധി ലിൻസി സെബാസ്റ്റ്യൻ ,തുടങ്ങിയവർ സംസാരിച്ചു .
അധ്യാപക പ്രതിനിധി ലിജോ ആനിത്തോട്ടം ബോധവൽക്കരണ ക്ലാസ് നയിച്ചു എൽകെജി മുതൽ നാലാം ക്ലാസ് വരെ 150 ഓളം കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments