ഈരാറ്റുപേട്ട കാരക്കാട് കെ എസ് എം ബി എച്ച് എസ് സ്കൂളിൽ വായന ദിനം ആചരിച്ചു . വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ് ബഹുമാനപ്പെട്ട വി. എം.അബ്ദുള്ള സാർ വായനദിന സന്ദേശംനൽകി. ഫൗസിയ ടെസ്റ്റ് സെക്രട്ടറി ആരിഫ് സാറും, മുഹമ്മദ് അലി സാറും ആശംസകൾ അറിയിച്ചു
.പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും പുസ്തകപരിചയവും കുട്ടികൾ അവതരിപ്പിച്ചു.തുടർന്ന് വായനദിന ക്വിസ് മത്സരവും മെമ്മറി ടെസ്റ്റും നടന്നു.വായനദിന സന്ദേശം ഉൾക്കൊണ്ട് ലൈബ്രറിയിൽ നിന്നും വായനക്കായി കുട്ടികൾ പുസ്തകം എടുക്കുകയും വായനകുറിപ്പ് തയ്യാറാക്കുന്നതിനും തുടക്കം കുറിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments