Latest News
Loading...

പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തില്‍ ഹോംമിഷന്‍ സന്ദര്‍ശനം നടത്തി.



ആത്മീയതയുടെ പുത്തന്‍ ഉണര്‍വ് നല്‍കാനായി ഹോം മിഷന്റെ ഭാഗമായി പെരിങ്ങുളം തിരുഹൃദയ ദൈവാലയത്തില്‍ FCC സിസ്റ്റേഴ്‌സ് സന്ദര്‍ശനം നടത്തി. പ്രൊവിന്‍ഷ്യല്‍ മദറിന്റെ നേതൃത്വത്തില്‍ നടന്ന ഹോം മിഷന്‍ ഇടവക ജനത്തിന് സമഗ്രമായ ഉയര്‍ച്ച സമ്മാനിച്ചു. 82 സിസ്റ്റേഴ്‌സ് 41 ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞ് ഓരോ ഗ്രൂപ്പും രാവിലെ 8 മണി മുതല്‍ വൈകിട്ട്  6 മണിവരെ ഓരോ വീടുകളിലും സന്ദര്‍ശിച്ചു അനുഭവങ്ങള്‍ പങ്കുവെച്ചു പ്രശ്‌നപരിഹാരത്തിനു മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി ഒരു മണിക്കൂറിനും അതിനുമേലെയും സമയം ചിലവഴിച്ചു പ്രാര്‍ത്ഥിച്ചു. 






ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന നിമിഷത്തിനാണ് 17-)0 തീയതി സാക്ഷ്യം വഹിച്ചത്. തിരുഹൃദയ ദൈവാലയത്തില്‍ ആദ്യം ആയിട്ടാണ് ഇത്രയും വലിയ ഒരു സംഖ്യ സിസ്റ്റേഴ്‌സ് എത്തുന്നത്.  FCC സഭയുടെ പ്രൊവിന്‍ഷ്യലമ്മയും ഭവനസന്ദര്‍ശനനത്തിന് മുഴുവന്‍ സമയവും നിന്നത് വിശ്വാസ സമൂഹത്തിന് വേറിട്ട അനുഭവമായി.   







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments