തിടനാട് ചെമ്മലമറ്റത്തിന് സമീപം മധ്യവയസ്‌കനെ തോട്ടിൽ വീണ് മരിച്ച നില യിൽ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ സുനിൽ എന്നയാളുടെ മൃതദേഹമാ ണ് തോട്ടിൽ കണ്ടെത്തിയത്.
ചെമ്മലമറ്റത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിലെ ടാപ്പിംഗ് തൊഴിലാളിയാ യിരുന്നു സുനിൽ. ഇവിടെ താമസിച്ച് ജോലി ചെയ്‌ത് വരികയായിരുന്നു. അവി വാഹിതനായ സുനിൽ ഒറ്റയ്ക്കായിരുന്നു താമസം.
ഇന്നലെ വൈകിട്ട് താമസ സ്ഥലത്തേയ്ക്ക് പോകുംവഴി കാൽതെറ്റി വീണ് മരിച്ച താകാമെന്നാണ് പ്രാഥമിക നിഗമനം. തിടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വ സ്‌റ്റ് നടപടികൾ പുരോഗമിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments