ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി ചേന്നാട് സെൻ്റ് മരിയ ഗൊരേത്തി ഹൈസ്കൂൾ ''
സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മൂലേച്ചാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രകൃതിയെ കൂടുതൽ പച്ചപ്പിലേക്ക് എത്തിക്കേണ്ടതിൻ്റെ ആവശ്യകത ഫാദർ കുട്ടികളെ ബോധ്യപ്പെടുത്തി.
സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ബാബു തോമസ് പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയെപ്പറ്റിയും , പാരിസ്ഥിതിക അവബോധം കുട്ടികളിൽ എങ്ങനെ വളർത്താം എന്നതിനെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SIH ഉം സംസാരിച്ചു.
തുടർന്ന് എക്സൈസ് ഇൻസ്പെക്ടർമാരായ ശ്രീ. എ.എ ശിവൻകുട്ടി, ശ്രീ വി.എം ഷാജി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു.
സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ ജസ്റ്റിൻ തോമസ് ' ശ്രീ എം. എൻ. നന്ദു എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. പിന്നീട് സ്കൂൾ അസംബ്ളിയിൽ 'കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments