Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ പ്രവേശനോത്സവം



ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി സംഘടിപ്പിച്ചു. പ്രവേശനോത്സവ ഗാനം,റാലി കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി. പുതിയതായി വിദ്യാലയത്തിൽ പ്രവേശിച്ച എല്ലാ കുട്ടികൾക്കും, ബാഗ് കുട, പഠനോപകരണങ്ങൾ  എന്നിവ വിതരണം ചെയ്തു. 




പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുശീല മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്‌ട്രെസ്‌ സുനിതാ വി നായർ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ. രാജു ചേന്നാട് കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. 



പിടിഎ പ്രസിഡന്റ് സരിത അശോകൻ എം. പി. റ്റി.എ പ്രസിഡന്റ് ജോസ്നി ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി. രാജേഷ് ആർ, അശ്വതി. എസ് . ഉണ്ണി, രഞ്ജുഷ സിആർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments