അന്യംനിന്ന് പോകുന്ന വിവിധ ഇനം നാട്ട് മാവിൻ തൈകൾ നല്കി നവാഗതരെ വരവേറ്റാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രവേശനോൽസവം ശ്രദ്ധേയമായത്. ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച അമ്പത് വിദ്യാർത്ഥികൾക്കാണ് നാട്ട് മാവിൻ തൈകൾ നല്കിയത്
രണ്ട് മാസങ്ങൾക്ക് മുമ്പ് വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച നാട്ട് മാവിൻതൈകളാണ് വിദ്യാർത്ഥികൾക്ക് നല്കിയത്. പുഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ , മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളുകുന്നേൽ, ഹെഡ് മാസ്റ്റർ സാബു മാത്യു, ബ്ലോക്ക് മെമ്പർമാരായ മിനി സാവിയോ , ജോസഫ് ജോർജ് , വാർഡ് മെബർമാരായ സിന്ധ്യാ ശിവകുമാർ / ലിസി തോമസ്അഴകത്ത് , പി.സി. ജോസഫ് പുറത്തേൽ, പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ സംബന്ധിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments