Latest News
Loading...

ബസ് മറിഞ്ഞ് അപകടം




പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയിൽ ബസ് അപകടം. കുറിഞ്ഞിക്ക് സമീപത്തെ വളവിലാണ് അപകടം ഉണ്ടായത് . വളവ് തിരിയുന്നതിനിടെ ബസ് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. 


രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബാംഗ്ലൂർ - തിരുവല്ല - ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം.






ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാമപുരം, കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments