Latest News
Loading...

ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി



നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി . രാവിലെ ഒമ്പതരയോടെ കിടങ്ങൂർ അയർക്കുന്നം റൂട്ടിൽ കല്ലിട്ടു നടയിലാണ് അപകടമുണ്ടായത്. കോട്ടയം മൂവാറ്റുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശാലോം ബസ്സാണ് അപകടത്തിൽപ്പെട്ടത്.





പോളയ്ക്കൽ ജോമോൻ ജോസഫിൻ്റ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത് . എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് 
നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീട്ടുമുറ്റത്തെ ചെറിയ പ്ലാവിൽ ബസ് ഇടിച്ചു നിന്നതുമൂലം വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.    





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments