മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുന്നതിലും, തൃശ്ശൂരിൽ ബി ജെ പി നേടിയ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു ബി ജെ പി പൂഞ്ഞാർ തെക്കേക്കരയിൽ പ്രകടനവും പായസ വിതരണവും നടത്തി. മുതിർന്ന നേതാവ് കെ എഫ് കുര്യൻ കളപ്പുരക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രകടനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വ മോഹൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ്‌കുമാർ, ജില്ലാ കമ്മിറ്റിയംഗം ആർ സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, സജിമോൻ കദളികാട്ടിൽ, സജി സിബി,
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ തോമസ് ചൂണ്ടിയാനിപ്പുറം, സെബാസ്റ്റ്യൻ മാളിയേക്കൽ, ബി പ്രമോദ്, സോമരാജൻ ആറ്റുവേലിൽ, പി കെ രാജപ്പൻ, മാനി അടിവാരം, രഞ്ജിത്ത് പി ജി, സെബാസ്റ്റ്യൻ കുറ്റിയാനി, ലെൻസ് വയലിക്കുന്നേൽ, ജോസ് ഫ്രാൻസിസ്, ടോമി വേണാട്ട്, സുരേഷ് ഇഞ്ചയിൽ തുടങ്ങിയവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments