നഗരസഭാ ചെയര്‍മാന്‍ പദവി നഷ്ടപ്പെട്ടതിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുകയും അത് തുടരുകയും ചെയ്തിരുന്ന പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം വെള്ള വസ്ത്രത്തില്‍ നഗരസഭാ കൗണ്‍സില്‍ ഹാളിലെത്തി. ഒന്നരവര്‍ഷത്തിലധികം നീണ്ട പ്രതിഷേധ കറുപ്പ് വസ്ത്രം ഉപേക്ഷിച്ചാണ് ബിനു ശുഭ്രവസ്ത്രവസ്ത്രധാരിയായത്. ജനകീയ തെരഞ്ഞെടുപ്പിനെ നേരിടാതെ രാജ്യസഭാ എംപിയായ ജോസ് കെ മാണിയോടുള്ള പോരാട്ടം അവസാനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ബിനു കറുപ്പ് ഉപേക്ഷിച്ചത്.
2023 ജനുവരി 19നാണ് കറുപ്പ് വസ്ത്രത്തിലേയ്ക്ക് ബിനു മാറിയത്. കേരള കോണ്‍ഗ്രസിനോട് തുടരുന്ന വിരോധത്തിന് പാര്‍ട്ടി മറുപടി നല്കിയത് , ബിനുവിന് ലഭിക്കുമെന്ന് വിശ്വസിച്ചിരുന്ന ചെയര്‍മാന്‍ സ്ഥാനം തട്ടിത്തെറിപ്പിച്ചുകൊണ്ടാണ്. അന്ന് പരസ്യപ്രതിഷേധം ഉയര്‍ത്തിയ ബിനു കിട്ടിയ അവസരങ്ങളിലെല്ലാം ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ബിനുവിന്റെ നിലപാടുകള്‍ എല്‍ഡിഎഫില്‍ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇക്കഴിഞ്ഞ 11നാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments