പാലാ: പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഏദൻ ഓഫ് എ സി പി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടത്.
പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലമറ്റത്തിൽ, രാഹുൽ ജി നായർ എന്നിവർ ചേർന്നു നടീൽ ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഓഫീസർ ലഫ് അനു ജോസ് സന്ദേശം നൽകി. സ്കൂൾ അധ്യാപക പ്രതിനിധി സുമേഷ് മാത്യു, എൻ സി സി കേഡറ്റുകളായ വർഷ ലൈജു കാപ്പൻ, റിച്ച ബ്രിജിറ്റ് ടോം, സ്വാതിക, കൃഷ്ണേന്ദു ജെ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments