പൈക കോഴിയാറ്റുകുന്നേൽ സജിയുടേയും അശ്വതിയുടേയും എട്ട് മാസം പ്രായമായ മാക്സിലിനു നിങ്ങളുടെ കൈത്താങ്ങ് വേണം. പ്രസവത്തെ തുടർന്ന് ഡോക്ടർമാരുടെ അനാസ്ഥ മൂലം കുഞ്ഞിന്റെ ഇടതു കൈയുടെ ചലന ശേഷി പൂർണ്ണമായും നഷ്ടപെടുകയും പിടലി തിരിയാതെയും ഇടതു കണ്ണ് തുറക്കത്തില്ലാതെ വരുകയും തലയുടെ MRI റിസൾട്ടിൽ ചെയ്ഞ്ചസ് ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
ഫിസിയോ തെറാപ്പി വഴി പിടലി തിരിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഇടത് കണ്ണ് മറ്റ് കണ്ണിനെ അപേഷിച്ച് ചെറുതായി ഇരിക്കുന്നു. കൈയുടെ ചലന ശേഷി തിരികെ കിട്ടാൻ സർജറി പറഞ്ഞിരിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ചെയ്യേണ്ട സർജറി ആയിരുന്നു. കുഞ്ഞിന് ഇപ്പോൾ 8 മാസം പ്രായം ആയി. കേരളത്തിലെ ഗവ. ആശൂപത്രികളിൽ ഒന്നും ഈ സർജറി ചെയ്യുന്നില്ല എന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നറിഞ്ഞത്.
തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലാണ് സർജറി പറഞ്ഞിരിക്കുന്നത്. സർജറിക്ക് തന്നെ 3 ലക്ഷം രൂപയാകും. സർജറിക്ക് ശേഷം 10 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റാകണം. സർജറി കഴിഞ്ഞാലും മൂന്ന് വയസ്സ് വരെ ഫിസിയോ തെറാപ്പി ചെയ്യണം എന്നാണ് ഡോക്ടേഴ് സിന്റെ നിർദ്ദേശം.
മാക്സിലിന്റെ സഹായത്തിനായി പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിന്റെ കുഞ്ഞിന്റെ അമ്മ അശ്വതിയുടേയും പേരിൽ ഫെഡറൽ ബാങ്കിൽ A/c No 11150100112986/ IFSC - No FDRL-0001115. അക്കൗണ്ട് തുറന്നിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്, കുഞ്ഞിന്റെ അച്ഛൻ സജി, മാതാവ് അശ്വതി എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments