അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിപുലമായ പരിസ്ഥതി ആചരണങ്ങൾ സംഘടിപ്പിച്ചു. കോളേജ് ഫുഡ് സയൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പോസ്റ്റർ പ്രദർശനവും ജൈവ കൃഷി വിത്തിടീൽ ചടങ്ങും സംഘടിപ്പിച്ചു . ബിക്കോം വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ശുചികരണവും വൃക്ഷത്തൈ നടീലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
പൊളിറ്റിക്സ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഔഷധ സസ്യ പരിചരണവും കാലാവസ്ഥ വ്യതിയാനത്തിലെ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബോട്ടണി ഗാർഡൻസ്സിൽ വൃക്ഷ തൈ നടീലും ബാർബ തോട്ട സന്ദർശനവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു.
മാത്തമാറ്റിക്സ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി പരിസ്ഥിതി ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജസ്സ് ഹൈസ്സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ ഹാർട്ട് ഓഫ് ഗ്രീൻ ക്യാംപയിൻ സംഘടിപ്പിച്ചു. ഫിസിക്സ്സ്, കെമിസ്ടി വിഭാഗങ്ങളുടെ അഭിമുഖ്യത്തിലും വിവിധ പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ നടന്നു. ഭൂമിത്രസേനാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഷോർട്ട് ഫിലിം പ്രദർശനവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചു.
കോളേജിലെ അനദ്ധ്യാപക ജീവനകാർ ഫലവൃക്ഷത്തൈ നട്ടാണ് പരിസ്ഥിതിദിനത്തിൻ്റെ ഭാഗമായത്. വിവിധ പരിസ്ഥിതി ദിനാചരണ ചടങ്ങുകൾ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു.
കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവരും ചടങ്ങുകളിൽ സംസാരിച്ചു. വിവിധ വകുപ്പു മേധാവികൾ അദ്ധ്യാപകർ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments