പൂഞ്ഞാർ: കുന്നോന്നി ഗവ.എച്ച്.ഡബ്ലു.എൽ.പി സ്കൂളിൽ 2024-25 പ്രവേശനോത്സവത്തോട് അനുബന്ധിച്ച് രണ്ട് ദിവസം നീണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സി.പി.എം, സി.ഐ.റ്റി.യു, ഡി.വൈ.എഫ്.ഐ കുന്നോന്നി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രുപ ഫണ്ട് ഉപയോഗിച്ച് സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ മാറ്റി പുതിയ റൂഫ് ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസം നീണ്ടു നിന്ന ശുചികരണ പ്രവർത്തനങ്ങൾക്ക് സ്കൂൾ എച്ച്.എം സെൽമത്ത് എൻ.എം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ബീനാ മധുമോൻ, സ്കൂൾ അധ്യാപകരും/ അനധ്യാപകരും,
സി.പി.എം കടലാടിമറ്റം ബ്രാഞ്ച് സെക്രട്ടറി പി.വി വിജേഷ്, സി.ഐ.റ്റി.യു യൂണിറ്റ് കൺവീനർ പി.എസ് ഷിബു, മനോജ് വി.എം, ജയൻ, ജോഷി, മനോജ് എം.കെ, സുബാഷ് എം, ഡി.വൈ.എഫ്.ഐ കൂന്നോന്നി യൂണിറ്റ് പ്രസിഡൻ്റ് പി.എസ് സുബിൻ, യൂണിറ്റ് സെക്രട്ടറി വി.എസ് കണ്ണൻ, അജയ് ശങ്കർ, എബി ചാത്തൻമ്പുഴ, ജോജോ സെബാസ്റ്റ്യൻ, പി.റ്റി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments