Latest News
Loading...

ഭൂമികയുടെ 127-ാമത് വിത്തുകുട്ട സംഘടിപ്പിച്ചു.



ലോക ജൈവ വൈവിധ്യ ദിനത്തിൽ ഭൂമികയുടെ 127-ാമത് വിത്തുകുട്ട കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് ഉത്ഘാടനം ചെയ്തു. സെൻ്റ് ജോർജ് ഹൈസ്കൂൾ ഹൈസ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കൂട്ടിക്കൽ കാർഷിക വിപണി, സ്നേഹതീരം, കുട്ടിക്കൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. 



കെ. ഇ. ക്ലമൻ്റ്, ജോണി പൊട്ടംകുളം, ഷെറിൻ മരിയ മാത്യു എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, പ്രദേശവാസികൾ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം ഇനങ്ങളുടെ വിത്തുകളും തൈകളും കിഴങ്ങുകളും മറ്റ് നടീൽ വസ്തുകളും കൈമാറ്റം ചെയ്യപ്പെട്ടു. കുട്ടിക്കൽ പ്രദേശത്തെ രണ്ടാമത് വിത്തുകുട്ടയാണ് സംഘടിപ്പിക്കപ്പെട്ടത്.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments