ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്‍മാരുടെ ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസെറ്റി നേതൃത്വം നല്കുന്ന പാലിയേറ്റീവ് കെയര്‍ ഒന്നാം വാര്‍ഷിക ആഘോഷം വെളളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ചെമ്മലമറ്റം പാരിഷ് ഹാളില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ചെമ്മലമറ്റം ഇടവകയിലും സമീപപ്രദേശങ്ങളിലും ജാതി മതഭേദമന്യേ എല്ലാ രോഗികളെയും കുടുംബാംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്.
കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ആണ് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്നത്. എല്ലാ ബുധനാഴ്ചകളിലും ആണ് അംഗങ്ങള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച രോഗി പരിപാലനം നടത്തുന്നത് . ഭക്ഷ്യസഹായം ചികിത്സ സഹായം ആംബുലന്‍സ് സൗകര്യം വീല്‍ചെയര്‍, വാക്കര്‍, കട്ടില്‍ എന്നിവ സംഘടന ക്രമീകരിച്ച് നല്കുന്നു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് പാരിഷ് ഹാളില്‍ നടക്കുന്ന പൊതു സമ്മളനം റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിക്കും. ബാബു കിണറ്റുകര , ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍, ഗിയച്ചന്‍ ജേക്കബ് തോട്ടുങ്കല്‍, സുമ ജോര്‍ജ് കരിങ്ങനാമറ്റം തുടങ്ങിയവര്‍ പ്രസംഗിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments