സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വലവൂർ സർവീസ് സഹകരണ ബാങ്ക്, വായ്‌പ കുടിശികക്കാരുടെ മേൽ ജപ്തി നടപടികൾ ആരംഭിച്ചു. വർഷങ്ങളായി വൻ തുക വായ്‌പ എടുത്ത് തിരിച്ചടവ് മുടക്കിയ മുൻ ബാങ്ക് പ്രസിഡന്റ്, മുൻ ബാങ്ക് ഭരണസമിതി അംഗമായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവർ ഉൾപ്പെടെയുള്ള ഏഴുപേരുടെ വീട് ഉൾപ്പെടെയുള്ള വസ്‌തുവകകൾ ജപ്തി ചെയ്ത് വായ്പ തുക ഈടാക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ഇതിനായി സ്പെഷ്യൽ സെയിൽ ഓഫീസറെ നിയമിച്ചു. ജപ്തി നടപടികൾ സ്വീകരിച്ച കുടിശ്ശികക്കാരുടെ വിവരങ്ങൾ ബാങ്ക് ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ ഭരണസമിതി തീരുമാനിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments