പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ജി വി രാജാ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് പൂഞ്ഞാർ എസ് എം വി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജ ഉത്ഘാടനം ചെയ്തു.
അത് ല റ്റിക്സ്, വോളി ബോൾ, ഫുട്ബോൾ എന്നിവയിൽ മികച്ച പരിശീലനം നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. അഞ്ചു മുതൽ 12 വരെ ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്
ഇതോടൊപ്പം പരിശീലന ക്യാമ്പും അക്കാദമിയിലേക്കുള്ള സെലക്ഷനും നടക്കുന്നതാണ്. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന പത്തു കുട്ടികളെ അക്കാദമി സൗജന്യ പരിശീലനം നൽകും. സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജ, ദ്രോണാചാര്യ കെ പി തോമസ് മാഷ്, പ്രിൻസിപ്പൽ ആർ. ജയശ്രീ, ആർ നന്ദകുമാർ, ജോസിറ്റ് ജോൺ, രാജാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments